Connect with us

Kerala

പുതുതായി രൂപവത്കരിക്കുന്ന പഞ്ചായത്തുകള്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാ പ്രകാരം പുതുതായി രൂപവത്കൃതമാകുന്ന പഞ്ചായത്തുകള്‍: നരുവാമൂട്, കുടവൂര്‍, വട്ടപ്പാറ, പെരുമാതുറ (തിരുവനന്തപുരം), കണ്ണനല്ലൂര്‍, അറയ്ക്കല്‍, പുന്നല, മടത്തറ, പുതിയകാവ്, വടക്കുംതല, പാരിപ്പള്ളി, പൂത്തൂര്‍ (കൊല്ലം), കൂടല്‍, പെരിങ്ങനാട്, ഏനാത്ത് (പത്തനംതിട്ട), ആര്‍ത്തുങ്കല്‍, ചാരുംമൂട് (ആലപ്പുഴ) മുക്കൂട്ടുതറ, കൊല്ലാട് (കോട്ടയം), വാളറ (ഇടുക്കി) അറയ്ക്കപ്പടി, മുളവൂര്‍, കുറുപ്പംപടി, നേര്യമംഗലം, പട്ടിമറ്റം, തൃക്കാരിയൂര്‍ (എറണാകുളം), വെള്ളിക്കുളങ്ങര, മരത്താക്കര, അഴീക്കോട്, എളനാട്(തൃശൂര്‍) എടത്തനാട്ടുകര, കാരക്കാട്, മംഗലംഡാം (പാലക്കാട്), അനന്താവൂര്‍, അരിയല്ലൂര്‍, മരുത, എളങ്കൂര്‍, കരിപ്പൂര്‍, വാണിയമ്പലം, ചെമ്പ്രശേരി, വെളിമുക്ക്, പാങ്ങ്, അരക്കുപറമ്പ്, കൂട്ടായി ( മലപ്പുറം), പന്തീരംങ്കാവ്, പൂനൂര്‍, നെല്ലിപ്പൊയില്‍, പാലയാട്, ചെറുകുളത്തൂര്‍, കൈവേലി, മേമുണ്ട (കോഴിക്കോട്), കെല്ലൂര്‍, ചീരാല്‍, നടവയല്‍ (വയനാട്), അഴീക്കല്‍, തേര്‍ത്തല്ലി, കാട്ടാമ്പള്ളി, പട്ടാന്നൂര്‍, കൈവേലിക്കല്‍, കരുവഞ്ചാല്‍, പൊയിലൂര്‍, വള്ളിത്തോട് (കണ്ണൂര്‍), മാണിക്കോത്ത്, കളനാട്- ചെമ്മനാട്, പനയാല്‍, പരപ്പ (കാസര്‍കോട്).
ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമായി സര്‍ക്കാര്‍ നേരത്തേ കമ്മിറ്റിയുണ്ടാക്കിയിരുന്നു. നഗരകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റര്‍, ചീഫ് ഠൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായിരുന്നു. സര്‍ക്കാരില്‍ ലഭിച്ച അപേക്ഷകളും നിവേദനങ്ങളും പരിഗണിച്ചും ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചും ശാസ്ത്രീയവും ജനകീയവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് രൂപീകരണത്തിന് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുനിസിപ്പാലിറ്റികളുടെ രൂപീകരണം സര്‍ക്കാരിന് സാമ്പത്തിക ബാധ്യയുണ്ടാക്കില്ല. വസ്തു നികുതി പരിഷ്‌കരണം നടപ്പാക്കിയതിലൂടെ പഞ്ചായത്തുകളുടെ തനത് ഫണ്ട് വര്‍ധിച്ചിട്ടുണ്ട്. അതുകാരണം പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിഭജനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.