ബാന്‍ കി മൂണ്‍ ഗുജറാത്തില്‍

Posted on: January 11, 2015 12:05 pm | Last updated: January 11, 2015 at 11:48 pm

ban ki moonഗാന്ധിനഗര്‍: ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഗുജറാത്തിലെത്തി. ഉച്ചകോടിക്ക് പുറമേ വിവിധ പരിപാടികള്‍ക്കായി മൂന്ന് ദിവസം അദ്ദേഹം ഇന്ത്യയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അദ്ദേഹത്തിന് വിരുന്നൊരുക്കും.
ബാന്‍ കി മൂണിന് പുറമേ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കായി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ലോക ബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം തുടങ്ങിയവരും എത്തി. ദീര്‍ഘ ദര്‍ശിയായ നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് ജിം യോങ് കിം പറഞ്ഞു.
മാസ്റ്റര്‍കാര്‍ഡ് മേധാവി അജയ് ബംഗ, എമേഴ്‌സണ്‍ ഇലക്ട്രിക് കമ്പനി സിഇഒ ഡേവിഡ് ഫര്‍, ലണ്ടന്‍ ആസ്ഥാനമായുള്ള റിയോ ടിന്റോ ഗ്രൂപ്പ് മേധാവി സാം വാല്‍ഷ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ള തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംസാരിച്ചു.