Connect with us

International

മുശര്‍റഫിനെ വധിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി

Published

|

Last Updated

ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. വ്യോമസേനയില്‍ ചീഫ് ടെക്‌നീഷ്യനായിരുന്ന ഖാലിദ് മഹ്മൂദിനെയാണ് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച രാത്രി തൂക്കിലേറ്റിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2003 ഡിസംബര്‍ 14നാണ് മുശറര്‍ഫിനുനേരെ വധശ്രമമുണ്ടായത്. കേസില്‍ അറസ്റ്റിലായ ഖാലിദ് മഹ്മൂദിന് പുറമെ നാല് പേരെ 2005 ഒക്ടോബര്‍ മൂന്നിന് വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
ഖാലിദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വധശിക്ഷക്കുള്ള മൊറട്ടോറിയം പ്രധാനമന്ത്രി എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വധശിക്ഷയാണ് പാക്കിസ്ഥാനില്‍ നടപ്പാക്കുന്നത്.
നേരത്തെ അര്‍ഷദ് മഹ്മൂദ്, സുബൈര്‍, റഷീദ് ഖുറൈശി, ഗുലാം, റഷ്യന്‍ പൗരന്‍മാരായ അഖ്‌ലാഖ് അഹ്മദ്, നിയാസ് എന്നിവരെയാണ് മുശര്‍റഫ് വധശ്രമക്കേസില്‍ തൂക്കിക്കൊന്നിരുന്നത്. വധശിക്ഷ നടപ്പാക്കിയ ജയിലിന് പുറത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.

Latest