Connect with us

International

മൂന്ന് ഫലസ്തീന്‍ യുവാക്കള്‍ക്ക് ഇസ്‌റാഈല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു

Published

|

Last Updated

വെസ്റ്റ്ബാങ്ക്: തങ്ങളുടെ മൂന്ന് കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇസ്‌റാഈല്‍ പിടികൂടിയിരുന്ന മൂന്ന് ഫലസ്തീനികള്‍ക്ക് ഇസ്‌റാഈല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് 63,000 ഡോളര്‍ നഷ്ടപരിഹാരവും ഇവര്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് ഇസ്‌റാഈലുകാരായ മൂന്ന് കൗമാരക്കാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഗാസക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം 50 ദിവസം തുടര്‍ച്ചയായി മാരകമായ രീതിയില്‍ വ്യോമാക്രമണവും നടത്തിയിരുന്നു. ആക്രമണത്തിനിടെ രണ്ടായിരത്തിലധികം നിരപരാധികളായ ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരുന്നത്.

Latest