Connect with us

Wayanad

കോഓപ്പറേറ്റീവ് കോളജ് കലോത്സവം

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കലോത്സവം സര്‍ഗോത്സവം 2014 നഗരസഭാ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഒ ടി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പി ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ വിനീത അഗസ്റ്റിന്‍, സെക്രട്ടറി ജബീനാ സാദിഖ്, അധ്യാപകരായ കെ യു സുരേന്ദ്രന്‍, ദിലീഫ് മുഹമ്മദ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ നിഖില്‍ ജോണി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എ ആര്‍ ദേവിക, മാഗസിന്‍ എഡിറ്റര്‍ എം ഷിനു, ജനറല്‍ സെക്രട്ടറി ജുബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.