Connect with us

Kerala

കരിപ്പൂരില്‍ 2.45 കോടിയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും വന്‍ സ്വര്‍ണവേട്ട. 2.45 കോടി രൂപവിലവരുന്ന ഒമ്പത് കിലോ സ്വര്‍ണമാണ് ഇന്നലെ പിടികൂടിയത് . കാസര്‍കോട് നെല്ലിക്കുന്നു തൈവളപ്പില്‍ വീട്ടില്‍ ബംഗാരക്കുന്നു സാദത്താ(30)സ്വര്‍ണം കടത്തിയത്. ഇന്നലെ കാലത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തിലാണ് ഇയാള്‍ എത്തിയിരുന്നത്.
രണ്ട് റീചാര്‍ജബിള്‍ ഫാനുകള്‍ക്കുള്ളിലും ഒരു എമര്‍ജന്‍സി ലൈറ്റിനുള്ളിലുമായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരുന്നത് .ആറ് തോലാബാറുകള്‍ 20 കഷ് ണങ്ങളാക്കിയാണ് ഈ ഇലക് ട്രോണിക് വസ്തുക്കളുടെ ബാറ്ററികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്. റജിസ്‌തേഡ് ബാഗേജുകള്‍ക്കുള്ളിലായിരുന്നു ഇവ കൊണ്ടുവന്നിരുന്നത് . വലിയ ഒരു സ്വര്‍ണ കടത്ത് സംഘത്തിലെ കൂലിക്കടത്തുകാരന്‍ മാത്രമാണ് സാദാത്ത് എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത് . ഒരു കിലോ സ്വര്‍ണത്തിനനുസരിച്ചാണ് കൂലിക്കടത്തുകാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് .
എയര്‍ കസ്റ്റംസ് ഇന്റലിജന്റ് സ് അസിസ്റ്റന്റ് കമ്മീഷണര്‍ സി എന്‍ രവീന്ദ്രന്‍, സൂപ്രണ്ടുമാരായ പി ഗിരീഷ് ബാബു, ബാലഗോപാല്‍, ഉണ്ണികൃഷ്ണന്‍, ഇന്റലിജന്റ്‌സ് ഓഫീസര്‍മാരായ കെ ആര്‍ സജീവ് , അഭിജീത് ഗുപ്ത, ഹവീല്‍ദാര്‍മാരായ മുരളീധരന്‍, എ ആര്‍ പ്രദീപ് ,രാധാമണി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ കടത്ത് പിടികൂടിയത്. ഇന്നലെ പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയില്‍ നിന്ന് 16 ലക്ഷം രൂപക്കുള്ള അര കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്നലെ വരെയായി 79.69 കിലോ സ്വര്‍ണം പിടികൂടുകയുണ്ടായി.

Latest