ശാരദാ ചിട്ടി തട്ടിപ്പ്: മദന്‍ മിത്രക്ക് ജാമ്യമില്ല

Posted on: January 2, 2015 9:04 pm | Last updated: January 2, 2015 at 9:04 pm

madan mithraകോല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ സി ബി ഐ അറസ്റ്റു ചെയ്ത ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മിത്രയെ ജനുവരി 16 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യമനുവദിക്കണമെന്നുമുള്ള മിത്രയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.