Connect with us

Gulf

കോഴിക്കോടിന്റെ തനത് രുചി പരിചയപ്പെടുത്തും

Published

|

Last Updated

ദുബൈ: കോഴിക്കോടിന്റെ തനത് രുചികളെ ദുബൈക്കു പരിചയപ്പെടുത്തിക്കൊടുക്കുമെന്ന് കേരള കാസല്‍ റസ്റ്റോറന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാലിക്കറ്റ് ബീച്ച് ഫെസ്റ്റിവല്‍ എന്ന പേരില്‍ ജനുവരി ഒന്നു മുതല്‍ 15 വരെ എല്ലാ ദിവസവും ഉച്ച 12 മുതല്‍ ഭക്ഷ്യമേളയിലൂടെയാണ് കോഴിക്കോടിന്റെ രുചി പരിചയപ്പെടുത്തുക. പ്രദേശങ്ങളിലെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കും. 100 ദിര്‍ഹത്തില്‍ കൂടുതല്‍ ചെലവു ചെയ്യുന്നവര്‍ക്ക് ജനുവരി 16 വെള്ളി രാത്രി എട്ടിന് നറുക്കെടുപ്പ് ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
എം ഡി അസ്‌കര്‍ തൈപ്പുറം, മാനേജര്‍ ബി ഹരികൃഷ്ണന്‍, ചീഫ് ഷെഫ് പി ജെ വിഷ്ണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.