Connect with us

Kerala

മദ്യനയത്തില്‍ ഒറ്റയ്ക്കല്ലെന്ന് സുധീരന്‍

Published

|

Last Updated

വര്‍ക്കല: മദ്യനയത്തില്‍ താന് ഒറ്റയ്ക്കല്ലെന്ന് കെപിസിസ പ്രസിഡന്റ് വി എം സുധീരന്‍. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വലിയൊരു സമൂഹം തനിക്ക് പിന്നിലുണ്ട്. മറിച്ചുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും സുധീരന്‍ പറഞ്ഞു.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകള്‍ തന്റെ നിലപാടിന് പിന്തുണ അറിയിച്ചിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. മദ്യമുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരി മഠം കെട്ടിപ്പടുത്തതെന്ന പ്രചാരണം തെറ്റാണ്. കച്ചവട താല്‍പര്യക്കാരാണ് മഠത്തിനെതിരെ പ്രചാരണം നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം മദ്യനയത്തില്‍ നിശ്ചയിച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.