സ്ത്രീകളെ നഗ്നരാക്കി പരിശോധിച്ച സംഭവം: മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: December 31, 2014 4:20 pm | Last updated: December 31, 2014 at 10:42 pm

suspensionകൊച്ചി: കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ സ്ത്രീകളെ നഗ്നരാക്കി ദേഹപരിശോധന നടത്തിയെന്ന പരാതിയില്‍ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരേയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കമ്പനിയിലെ ടോയ്‌ലറ്റില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരായ സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നായിരുന്നു പരാതി.