പാര്‍ട്ടിയും സര്‍ക്കാറും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി

Posted on: December 31, 2014 3:50 pm | Last updated: December 31, 2014 at 10:42 pm

oommen chandyതിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാറും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയും സര്‍ക്കാറും രണ്ടല്ല, മദ്യ നയവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിച്ചു. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനേയും യു ഡി എഫിനേയും തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.