റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്നത് പാഴ്‌വാക്ക്: കോണ്‍ഗ്രസ്‌

Posted on: December 31, 2014 12:27 am | Last updated: December 30, 2014 at 11:28 pm

ന്യൂഡല്‍ഹി: റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് വെറും പാഴ്‌വാക്കാണെന്ന് കോണ്‍ഗ്രസ്. റെയില്‍വേയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതോടെ തന്നെ സ്വകാര്യവത്കരണം തുടങ്ങിക്കഴിഞ്ഞുവെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. രഹസ്യ സ്വകാര്യവത്കരണമാണ് നടക്കുന്നത്. ഒരു സുതാര്യതയുമില്ല. റെയില്‍വേയുടെ എല്ലാ മേഖലയിലും സ്വകാര്യവത്കരണമാണ്. എന്‍ജിന്‍ ഡ്രൈവര്‍ മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുകയും ബാക്കി മുഴുവന്‍ സ്വകാര്യ കമ്പനികള്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.