ദുബൈ ആര്‍ എസ് സിക്ക് പുതിയ നേതൃത്വം

Posted on: December 29, 2014 8:00 pm | Last updated: December 29, 2014 at 8:10 pm

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണിന് പുതിയ നേതൃത്വം. ‘ന്യു ജനറേഷന്‍, തിരുത്തെഴുതുന്ന യൗവ്വനം’ എന്ന ശീര്‍ഷകത്തിലുള്ള ആര്‍ എസ് സി യുവ വികസന വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈയിലെ വിവിധ യൂണിറ്റുകളിലേയും സെക്ടറുകളിലേയും യുവ സമ്മേളനങ്ങള്‍ക്ക് ശേഷം നടന്ന സോണ്‍ യുവ സമ്മേളനത്തിലാണ് സോണിലെ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നത്.
ഭാരവാഹികള്‍: അബ്ദുല്‍ റഷീദ് സഖാഫി കൈപുറം (ചെയര്‍മാന്‍), എഞ്ചി. മുഹമ്മദ് നൗഫല്‍ കുളത്തൂര്‍ (ജന. കണ്‍വീനര്‍), എഞ്ചി. ശമീര്‍ പി ടി (കണ്‍വീനര്‍ – സംഘടന), അബ്ദുല്‍ നാസര്‍ കാടാമ്പുഴ (കണ്‍വീനര്‍ ഫിനാന്‍സ്), സൈനുദ്ധീന്‍ വിളയില്‍ (കണ്‍വീനര്‍ – ട്രൈനിംഗ്), എഞ്ചി. ഹുസ്‌നുല്‍ മുബാറക് (കണ്‍വീനര്‍ – വിസ്ഡം), അബ്ദുല്‍ അസീസ് കൈതപൊയില്‍ (കണ്‍വീനര്‍ – കലാലയം), അഷ്‌കര്‍ വൈലത്തൂര്‍ (കണ്‍വീനര്‍- സ്റ്റുഡന്റ്‌സ്), സലീം ഇ കെ (കണ്‍വീനര്‍ – രിസാല). സമ്മേളനത്തില്‍ ശിഹാബ് തൂണേരി സ്വാഗതവും എഞ്ചി. നൗഫല്‍ കുളത്തൂര്‍ നന്ദിയും പറഞ്ഞു.