ജനുവരി മൂന്നിന് മീലാദ് അവധി

Posted on: December 29, 2014 5:19 pm | Last updated: December 29, 2014 at 5:19 pm

അബുദാബി: തിരുനബിയുടെ ജന്മദിനം പ്രമാണിച്ച് ജനുവരി മൂന്നിന് ശനിയാഴ്ച സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും അവധിയായിരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ് അറിയിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റ്‌സ് ഭരണാധികാരികള്‍, അറബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍, യു എ ഇയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് നബിദിനാശംസകള്‍ നേര്‍ന്നു.