കലോത്സവ നഗരിയുടെയും താരമായി ശരത്

Posted on: December 28, 2014 10:33 am | Last updated: December 28, 2014 at 10:33 am

കോഴിക്കോട്: റിയാലിറ്റി ഷോ താരമായ ശരത് എസ് കുമാര്‍ കലോത്സവ നഗരിയുടെയും താരമായി. വിവിധ ചാനല്‍ റിയാലിറ്റി ഷോകളില്‍ സംഗീത മത്സരത്തില്‍ മികവ് തെളിയിച്ചിട്ടുള്ള ശരത്, ഹൈസ്‌കൂള്‍ വിഭാഗം കഥകളി സംഗീതത്തിലാണ് മറ്റു മത്സരാര്‍ഥികളെ പിന്നിലാക്കി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ഗസല്‍, സംഘഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും ലളിത ഗാനത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സില്‍വര്‍ ഹില്‍സ് എച്ച് എസ് എസിലെ വിദ്യാര്‍ഥിയായ ശരത്, സാവിയോ എച്ച് എസ് എസിലെ അധ്യാപകന്‍ ശശികുമാറിന്റെയും എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് എച്ച് എസ് എസിലെ അധ്യാപിക ശ്രീജയുടെയും മകനാണ്.