Connect with us

National

കെജ്‌രിവാളിന് നേരെ കല്ലേറ്

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് കല്ലേറ്. ദക്ഷിണ ഡല്‍ഹിയിലെ തിഗ്ദിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു കല്ലേറുണ്ടായത്. കെജ്‌രിവാളിന് പരുക്കേറ്റിട്ടില്ല. ഇരുപത് വയസ്സ് പ്രായമുള്ള യുവാവാണ് കല്ലെറിഞ്ഞത്. ആം ആദ്മി പ്രവര്‍ത്തകര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കും മുമ്പ് കല്ലേറ് നടന്നിരുന്നു. ഇയാളെ പോലീസിന് കൈമാറി. സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

Latest