Connect with us

Techno

ഗ്രാമങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാന്‍ വൈറ്റ്-ഫൈയുമായി മൈക്രോസോഫ്റ്റ്

Published

|

Last Updated

ന്യൂഡല്‍ഹി:ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തി. വൈറ്റ്-ഫൈ എന്ന് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് ഗ്ലോബല്‍ സി ഇ ഒ സത്യ നദെല്ല ഇത് സംബന്ധിച്ച് ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി്.

വൈഫൈ സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപമാണ് വൈറ്റ്-ഫൈ. 10 കിലോമീറ്റര്‍ പരിധിയില്‍ വയര്‍ലെസ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യക്കാവും. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാനുള്ള സാധ്യതകളും നദെല്ല മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരാഞ്ഞു.

Latest