ചൈനയില്‍ ശൈഖ് സായിദ് മസ്ജിദില്‍ പ്രാര്‍ഥന തുടങ്ങി

Posted on: December 27, 2014 5:46 pm | Last updated: December 27, 2014 at 5:46 pm

masjidഅബുദാബി: ചൈനയിലെ നിഞ്ചിയ മേഖലയില്‍ പണി പണിപൂര്‍ത്തിയായ, യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരിലുള്ള മസ്ജിദില്‍ ഇന്നലെ ജുമുഅ നിസ്‌കാരത്തോടെ പ്രാര്‍ഥനകള്‍ക്ക് തുടക്കമായതായി അധികൃതര്‍ വ്യക്തമാക്കി.
ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷനാണ് ഒമ്പത് മാസം കൊണ്ട് മസ്ജിദ് പണിപൂര്‍ത്തീകരിച്ചത്. 6,000 ല്‍ പരം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ഈ പള്ളി ചൈനയിലെ ഏറ്റവും വലിയ മസ്ജദുകളില്‍ ഒന്നാവുമെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.