Connect with us

Malappuram

ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് വാഹനം കട്ടപ്പുറത്ത്

Published

|

Last Updated

തേഞ്ഞിപ്പലം: ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം കട്ടപ്പുറത്ത്. വാഹനം കേടായിട്ട് മൂന്ന് മാസമായിട്ടും നന്നാക്കാനുളള നടപടികളാകാതെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്ത് സൈലോ കാര്‍ വാങ്ങിയത്. കാര്‍ റിപ്പയറിംഗിന് 29000 രൂപയോളം വരുമെന്നാണ് മെക്കാനിക്കല്‍ വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ 20,000 രൂപയിലേറെ റിപ്പയറിംഗിന് വരുമ്പോള്‍ തദ്ദേശ സ്വയം ഭരണ വിഭാഗത്തിന്റെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ അസിസ്റ്റന്റ് എക്‌സികുട്ടീവ് എന്‍ജിനിയര്‍ വാഹനം കാണണമെന്നാണ് നിയമം. വാഹനം കോഴിക്കോടുളള പരിശോധനാ ഉദ്യോഗസ്ഥനായ അസ്റ്റന്റ് എക്‌സികുട്ടീവ് എന്‍ജിനിയര്‍ മുന്നില്‍ എത്തിക്കാനാകാതെ കുഴങ്ങുകയാണ് ഗ്രാമ പഞ്ചായത്ത്. അതേസമയം പുതിയ വാഹനമായതിനാലാണ് വാഹനം നേരിട്ട് കാണണമെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധം പിടിക്കുന്നതെന്നതാണ് സൂചന.