നടന്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Posted on: December 26, 2014 10:30 am | Last updated: December 27, 2014 at 1:08 am

balakrishnanതിരുവനന്തപുരം: പ്രശസ്ത നടനും ഫോട്ടോഗ്രാഫറുമായ എന്‍ എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പ്രമേഹരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ഫോട്ടോഗ്രാഫറായാണ് ബാലകൃഷ്ണന്‍ സിനിമയിലെത്തിയത്. കേരളാകൗമുദിയില്‍ ഫോട്ടോജേണലിസ്റ്റായി പ്രവര്‍ത്തിക്കവെയാണ് സിനിമയിലെത്തുന്നത്. പിന്നീട് അഭിനയരംഗത്തേക്കും കടക്കുകയായിരുന്നു. 160ല്‍ അധികം സിനിമയില്‍ അഭിനയിച്ച അദ്ദേഹം 170ലധികം സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.