ട്വിറ്ററില്‍ സച്ചിനെ പിന്തള്ളി കോഹ്‌ലി

Posted on: December 24, 2014 6:00 am | Last updated: December 24, 2014 at 9:31 am

sachin with kohliന്യൂഡല്‍ഹി: സോഷ്യല്‍ സൈറ്റായ ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ കായിക താരമായി വിരാട് കോഹ്‌ലി മാറി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നാണ് കോഹ്‌ലി ഒന്നാമതെത്തിയത്. കോഹ്‌ലിയെ 4,870,190 പേര്‍ പിന്തുടരുമ്പോള്‍ 4,869,849 പേരാണ് സച്ചിന്റെ ഫോളോവേഴ്‌സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് മൂന്നാമത്. ധോണിക്ക് 3,327,033 പേരാണ് ഫോളോവേഴ്‌സായുള്ളത്. ധോണിക്ക് പിന്നാലെ വിരേന്ദ്ര സേവാഗും യുവരാജും സുരേഷ് റെയ്‌നയുമുണ്ട്. ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഒന്‍പതും പേരും ക്രിക്കറ്റ് താരങ്ങളാണ്. ഏഴാം സ്ഥാനത്തുള്ള ടെന്നീസ് താരം സാനിയ മിര്‍സയാണ് ക്രിക്കറ്റിനു പുറത്തു നിന്ന് ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന കായിക താരം. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ എന്നിവരാണ് സാനിയക്ക് തൊട്ടുപിന്നിലുള്ളത്.