Connect with us

Thrissur

കൊരട്ടി പഞ്ചായത്തില്‍ സ്‌കോളര്‍ഷിപ്പ്, ആശ്രയകിറ്റ് വിതരണം

Published

|

Last Updated

കൊരട്ടി: ഗ്രാമപഞ്ചായത്തിലെ സ്ത്രീഭീമായോജനപ്രകാരം കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. 9,10 ,11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ഒരു വിദ്യാര്‍ഥിക്ക് 800, ഒരു കുടുംബത്തിലെ രണ്ടുപേരുണ്ടെങ്കില്‍ 1200 എന്ന നിരക്കിലാണ് തുക നല്‍കിയത്. 143 വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, കേക്ക് തുടങ്ങിയവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.
ഒന്നില്‍കൂടുതല്‍ അംഗങ്ങള്‍ ഉള്ള ആശ്രയകുടുംബങ്ങള്‍ക്ക് 800 രൂപ വിലവരുന്ന കിറ്റാണ് നല്‍കിയത്. 62 ആശ്രയകുടുംബങ്ങളാണ് കൊരട്ടിപഞ്ചായത്തില്‍ നിലവിലുള്ളത് പുതിയ ഗുണഭോക്താ്ക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള സര്‍വേ നടന്നു കൊണ്ടിരിക്കുന്നു. കൂടാതെ മികച്ച പ്രവര്‍ത്തനം കാഴ്ചച്ചവെച്ച കുടുംബശ്രീ യൂനിറ്റുകള്‍ക്ക് മാച്ചിംഗ് ഗ്രാന്റുകളും വിതരണം ചെയ്തു.
കൊരട്ടി ഗ്രാമപഞ്ചായത്തില്‍ നടന്നചടങ്ങില്‍ പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍ വിതരണം നിര്‍വഹിച്ചു.