മലബാര്‍ ഗോള്‍ഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: December 23, 2014 8:00 pm | Last updated: December 23, 2014 at 8:22 pm

ദുബൈ: ദേര ഗോള്‍ഡ് സൂഖില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും വലിയ ഷോറൂം ബോളിവുഡ് താരം കരീനാ കപൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ 123-ാമത്ത ഷോറൂം ആണിത്. താഴത്തെ നിലയില്‍ 4500 ചതുരശ്ര അടിയും മുകള്‍ നിലയില്‍ 5000 ചതുരശ്ര അടിയും വിസ്തീര്‍ണമുണ്ട്. വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ആഭരണങ്ങളും 31 ഭാഷകള്‍ കൈകാര്യം ചെയ്യുന്ന, പത്തു രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരും ഷോറൂമിന്റെ പ്രത്യേകതയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2000 ദിര്‍ഹത്തിനു സ്വര്‍ണം വാങ്ങുന്നവര്‍ക്കു സ്വര്‍ണനാണയം സമ്മാനമായി നല്‍കും. നൂറു സ്വര്‍ണനാണയങ്ങളാണ് ഇത്തരത്തില്‍ നല്‍കുക. വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ മുടക്കിയ പണം പൂര്‍ണമായും തിരികെ ലഭിക്കാന്‍ അവസരമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ വിലയിലോ തൂക്കത്തിലോ മാറ്റമുണ്ടാകില്ല.
എട്ടുഗ്രാം സ്വര്‍ണനാണയം വാങ്ങുമ്പോള്‍ പണിക്കൂലി ഈടാക്കില്ല. ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, എംഡി (ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ്) എം പി. ഷംലാല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉപയോക്താക്കളുടെ അഭിരുചിക്കിണങ്ങിയ പരമ്പരാഗത – ആധുനിക ഡിസൈനുകളുടെ വന്‍ശേഖരം ഒരുക്കിയിട്ടുണ്ടെന്നു ഷംലാല്‍ അഹമ്മദ് പറഞ്ഞു.