ജലഗതാഗതം; ആകര്‍ഷക പദ്ധതികളുമായി ആര്‍ ടി എ

Posted on: December 23, 2014 7:48 pm | Last updated: December 23, 2014 at 7:48 pm
SHARE

ssssദുബൈ: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ജലഗതാഗത മേഖലയില്‍ ആകര്‍ഷക പദ്ധതികളുമായി ആര്‍ ടി എ വാട്ടര്‍ബസ്, വാട്ടര്‍ ടാക്‌സി, ദുബൈ ഫെറി, അബ്ര എന്നിവ പ്രത്യേക സര്‍വീസ് നടത്തും. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണ് വാട്ടര്‍ബസ്, ടാക്‌സി, ഫെറി സര്‍വീസുകള്‍ ഉണ്ടാകുക. രാത്രി 11 മുതല്‍ 12 വരെ അബ്ര സര്‍വീസും. മറീനയില്‍ നിന്നു തുടങ്ങുന്ന വാട്ടര്‍ ബസില്‍ 100 ദിര്‍ഹമാണ് നിരക്ക്. കുട്ടികള്‍ക്ക് 50% ഇളവുണ്ട്.
രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്. ബുര്‍ജ് അല്‍ അറബിനു സമീപത്തു നിന്ന് ആരംഭിക്കുന്ന വാട്ടര്‍ ടാക്‌സി ഒറ്റയ്ക്കും കൂട്ടായും ബുക്ക് ചെയ്യാം. വാടകക്ക് 3,000 ദിര്‍ഹമാണ് നിരക്ക്. ഫെറി സര്‍വീസില്‍ സില്‍വര്‍ ക്ലാസില്‍ 200 ദിര്‍ഹവും ഗോള്‍ഡ് ക്ലാസില്‍ 300 ദിര്‍ഹവുമാണ് നിരക്ക്. കുട്ടികള്‍ക്ക് പകുതി നിരക്ക് മതിയാകും. ര ണ്ടുവയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യമാണ്. ഫെസ്റ്റിവല്‍ സിറ്റിയില്‍ ആരംഭിക്കുന്ന അബ്രക്ക് 25 ദിര്‍ഹമാണു നിരക്ക്.