ആത്മീയ നിര്‍വൃതിയായി ശാദുലി മജ്‌ലിസ്

Posted on: December 23, 2014 9:05 am | Last updated: December 23, 2014 at 9:05 am

തിരൂരങ്ങാടി: കുണ്ടൂര്‍ ഉറൂസിന്റെ പ്രഥമ ദിവസമായ ഇന്നലത്തെ പരിപാടിക്ക് സമാപനം കുറിച്ച് നടന്ന ശാദുലി മജ്‌ലിസ് ആത്മീയത നിറഞ്ഞ വേദിയായി.
സാദാത്തുക്കളുടെയും ഉലമാക്കളുടെയും മുതഅല്ലിമുകളുടെയും നിറ സാന്നിധ്യം കൊണ്ട് ധന്യമായ മജ്‌ലിസിന് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അവേലം, സി പി ശാഫി സഖാഫി, അബ്ദുലത്തീഫ് സഖാഫി മമ്പുറം, സി പി ഉബൈദ് സഖാഫി എന്നിവരാണ് നേതൃത്വം നല്‍കിയത്. വിവിധ സെഷനുകളില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, നാസര്‍ഹാജി ഓമച്ചപ്പുഴ, അബൂബക്കര്‍ ഫൈസി കാവനൂര്‍, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുഹാജി വേങ്ങര, ലത്തീഫ് ഹാജി കുണ്ടൂര്‍, ബാവഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.