ഗണേഷിനെതിരായ വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് ഹസ്സന്‍

Posted on: December 19, 2014 3:20 pm | Last updated: December 19, 2014 at 10:52 pm
SHARE

mm hassanതിരുവനന്തപുരം: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചതിനാണ് യുഡിഎഫ് ഗണേഷിനെതിരെ നടപടിയെടുത്തത്. യുഡിഎഫ് എംഎല്‍എ അല്ല എന്ന നിലയിലല്ല. പിസി ജോര്‍ജിനെതിരെ നടപടിയെടുക്കാതിരുന്നത് അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞത് കൊണ്ടാണെന്നും ഹസ്സന്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ ബിജെപിയിലേക്ക് പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശമാണ് ഗണേഷിനെതിരെ ഇന്നത്തെ വീക്ഷണം മുഖപ്രസംഗത്തില്‍.