Connect with us

Wayanad

ഫോട്ടോ ഗ്രാഫേഴ്‌സ് സംസ്ഥാന സമ്മേളനം തുടങ്ങി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴസ് അസ്സോസിയേഷന്‍ 30-ാംസംസ്ഥാന സമ്മേളനത്തിന് വയനാടിന്റെ മണ്ണില്‍ എ കെ പി എ യുടെ ശുപ്ര പതാക ഉയര്‍ന്നു. സമ്മേളന നഗരിയായ എം. താമരാക്ഷന്‍ നഗറില്‍ സംഘാടനയുടെ സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറാഞ്ചേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് നടന്ന ഫോട്ടോ പ്രദര്‍ശനം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോ-വീഡിയോ ഉപകരണങ്ങളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന “”സ്ത്രീകളും സാമൂഹിക സുരക്ഷിതത്വവും”” എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വനിതാ കമ്മീഷന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സീറോ മലങ്കര സഭാ ബത്തേതരി രൂപതാ പിതാവ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായി. കാലടി ശങ്കര കോളജ് പ്രൊഫസര്‍ ഡോ. ആര്‍. രജിത്കുമാര്‍ വിഷയാവതരണം നടത്തി. റവ. ഫാ. ടോണി കോഴിമണ്ണില്‍, മാധ്യമ പ്രവര്‍ത്തക രജ്ഞിനി മേനോന്‍, പി വി ബാലന്‍ തുടയങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഹരി തിരുമല അധ്യക്ഷനായിരുന്നു. കെ പി ഷാജി സ്വാഗതവും, ചഞ്ചല്‍രാജ് നന്ദിയും പറഞ്ഞു. ഫോട്ടോ പ്രദര്‍ശനത്തിന് ഉദ്ഘാടന സമ്മേളനത്തില്‍ ഫോട്ടോ ക്ലബ് കോടിനേറ്റര്‍ ജിനീഷ് പാമ്പൂര്‍ കണ്‍വീനര്‍ ആര്‍ ജെ മാത്യു പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി. രമേഷ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ബത്തേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ കലാസന്ധ്യയും നടന്നു.ട്രേഡ് ഫെയറിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കെ കെ ജയപ്രകാശ് സ്വാഗതവും, കണ്‍വീനര്‍ വിനോജ് എം മാത്യു നന്ദിയും പറഞ്ഞു.