കനാല്‍ തകര്‍ന്നു; ഏക്കര്‍ കണക്കിന് കൃഷി ഉണക്ക് ഭീഷണിയില്‍

Posted on: December 18, 2014 12:11 pm | Last updated: December 18, 2014 at 12:11 pm

കോട്ടായി: ചുണ്ണാമ്പു ചൂളക്കു സമീപം ചെറുകനാല്‍ ബണ്ട് തകര്‍ന്നു. ഏക്കര്‍ കണക്കിനു നെല്‍ കൃഷി വരള്‍ച്ചാഭീഷണിയിലായി. റോഡും തകര്‍ച്ചയുടെ വക്കിലെത്തി.
ചാക്കില്‍ മണ്ണു നിറച്ചു താല്‍ക്കാലിക ബണ്ട് നിര്‍മിച്ചാണു കഴിഞ്ഞ തവണ ജല വിതരണം നടത്തിയത്. പാതയോരത്തു നിന്നാണു മണ്ണ് ശേഖരിച്ചിരുന്നത്. കാനലില്‍ നിന്നു പത്ത് അടിയോളം താഴ്ചയുള്ള വയലിലേക്കാണു മണ്ണിടിയുന്നത്. താത്ക്കാലിക ബണ്ടുകൊണ്ടു മാത്രം പാടശേഖരങ്ങളിലേക്കു ജലവിതരണം രണ്ടാം വിളക്കു നടക്കില്ലെന്നു ഉറപ്പായതായി കര്‍ഷകര്‍ പറയുന്നു. കോണ്‍ക്രീറ്റ് നടത്തണമെന്നാണു പാടശേഖരസമതികളുടെ ആവശ്യം. മേഖലയിലേക്കുള്ള ജല വിതരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൃഷി പണി പൂര്‍ത്തിയാകാത്ത പാടശേഖരത്തില്‍ കരപുറം കൃഷി നടത്തണമെങ്കില്‍ കനാല്‍ വെള്ളം വേണ്ടിവരും. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ഉടന്‍ കനാല്‍ പണി നടത്തണമെന്നു പാടശേഖര സമിതികള്‍ ആവശ്യപ്പെട്ടു. കൃഷി, ജലസേചന അധികൃതര്‍ കനാല്‍ സന്ദര്‍ശിച്ചു.