Connect with us

Kerala

ഗണേഷിന്റെ ആരോപണം ലോകായുക്ത അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ കെ ബി ഗണേഷ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്. അഴിമതിക്കാരെ കുറിച്ച് തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍ പാലക്കാട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ജനുവരി അഞ്ചിന് തെളിവെടുപ്പിനായി ഗണേഷിനോട് നേരിട്ട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രസംഗത്തിന്റെ സിഡി ഹര്‍ജിക്കാരന്‍ കോടതിയില്‍ നല്‍കിയിരുന്നു.

Latest