തിരുവനന്തപുരം: മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) നേതാവുമായ ഗണേഷ് കുമാറിന് ബിജെപിയുടെ ക്ഷണം. ഗണേഷിന്റെ അഴിമതി വിരുദ്ധ പോരാട്ടം ആത്മാര്‍ത്ഥമാണെങ്കില്‍ മുന്നണി വിട്ട് തങ്ങളോടൊപ്പം വരണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ പറഞ്ഞു. അഴിമതി നിറഞ്ഞ മുന്നണിയോടൊപ്പം തുടരണമോ എന്ന് അദ്ദേഹം ചിന്തിക്കണം. മുന്നണി വിട്ട് പുറത്ത് വന്നാല്‍ പൂമാലയിട്ട് സ്വീകരിക്കുമെന്നും പത്മനാഭന്‍ പറഞ്ഞു. ധനമന്ത്രി കെ എം മാണിയുടെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.