Connect with us

Gulf

എം എ യൂസുഫലിക്ക് 'ഓര്‍ഡര്‍ ഓഫ്‌ ദി കിംഗ്'പുരസ്‌കാരം

Published

|

Last Updated

മനാമ: പ്രമുഖ വ്യവസായി എം എ യൂസുഫലിക്ക് ബഹറൈനിന്റെ അത്യുന്നത ബഹുമതി. ബഹറൈനിന്റെ നാല്‍പത്തിമൂന്നാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് മനാമയിലെ രാജാവിന്റെ കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് “വിസ്സാം അല്‍ബഹറൈന്‍” (മെഡല്‍ഓഫ്ബഹറൈന്‍ ഓര്‍ഡര്‍ഓഫ്ദകിംഗ്) ബഹുമതി ബഹറൈന്‍ രാജാവും ഭരണാധികാരിയുമായ ഹമദ്ബിന്‍ ഈസ അല്‍ ഖലീഫ യൂസഫലിക്ക് സമ്മാനിച്ചത്. ഇത് ആദ്യമായാണ് ബഹറൈന്‍ സ്വദേശിയല്ലാത്ത വ്യക്തിക്ക് നല്‍കുന്നത്. ബഹറൈന്റെ വാണിജ്യ മേഖലക്ക് യൂസഫലി നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ബഹറൈനിന്റെ അംഗീകാരം യൂസഫലിയെ തേടിയെത്തിയത്. ബഹരൈന്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനം കൂടിയാണ് യുസ്ഫലിയുടെ ലുലുഗ്രൂപ്പ്. ബഹ്‌റെയ്ന്‍ പ്രധാനമന്ത്രി ഖലീഫബിന്‍ സല്‍മാന്‍ അല്‍ഖലീഫ, ബഹറൈന്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍എന്നിവരടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. ചടങ്ങിനുശേഷം ആകര്‍ഷകമായ സൈനികപരേഡും ഉണ്ടായിരുന്നു.ബഹറൈന്‍ രാജാവില്‍ നിന്നും ഈബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു.