മാട്ടുപ്പാറ ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തു

Posted on: December 16, 2014 12:28 pm | Last updated: December 16, 2014 at 12:28 pm

നെന്മാറ: മാട്ടുപ്പാറയിലെ നാലു കോടിയോളം വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണമെന്നും ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും മാട്ടുപ്പാറ ഭൂമി സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ നെന്മാറ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തു.
ഇതിന് നടപടി സ്വീകരിക്കാമെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കെ രാധദേവി, സി പാര്‍വതി, മല്ലിക, കലാവതി രാജന്‍, മജ്ഞുള കൃഷ്ണന്‍, പി കൃഷ്ണന്‍, മണികണ്ഠന്‍ നേതൃത്വം നല്‍കി. ഇതേ ആവശ്യമുന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി, ജില്ലാകലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.