കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങിന്റെ മൊഴിയെടുക്കും

Posted on: December 16, 2014 11:37 am | Last updated: December 17, 2014 at 12:25 am

manmohan singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്യും. സിബിഐക്ക് പ്രത്യേക കോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. 2005ല്‍ ഒഡീഷയിലെ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. മന്‍മോഹന്‍ സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ലൈസന്‍സ് അനുവദിച്ചത്.
ഹിന്‍ഡാല്‍കോ ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന പി സി പരേഖ് എന്നിവര്‍ക്ക് കേസുമായുള്ള ബന്ധം  അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്ന് കോടതി നേരത്തേ ചോദിച്ചിരുന്നു.

ALSO READ  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മൂന്ന് നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്