സിലിന്‍ഡര്‍ സബ്‌സിഡി: ആധാര്‍ നിര്‍ബന്ധമില്ല; അക്കൗണ്ട് മതി

Posted on: December 16, 2014 4:11 am | Last updated: December 16, 2014 at 10:12 am

aadhaarന്യൂഡല്‍ഹി: എല്‍ പി ജി സിലിന്‍ഡറുകള്‍ക്കുള്ള സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഓഫ് എല്‍ പി ജി പദ്ധതിക്ക് (ഡി ബി ടി എല്‍) കീഴില്‍ വരുന്ന, സബ്‌സിഡിയോട് കൂടിയതോ സബ്‌സിസി ഇല്ലാത്തതോ ആയ സിലിന്‍ഡറുകള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ബേങ്ക് അക്കൗണ്ട് ഉണ്ടായാല്‍ മതിയെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. ആദ്യ എല്‍ പി ജി സിലിന്‍ഡര്‍ ഉപഭോക്താവ് വിപണി വില നല്‍കി വാങ്ങണം. അതിനുള്ള സബ്‌സിഡി ഡി ബി ടി എല്‍ പദ്ധതിയിന്‍ കീഴില്‍ ഉപഭോക്താവിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
സബ്‌സിഡി ലഭിക്കാന്‍ എല്‍ പി ജി ഉപഭോക്താവിന് മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്ന,് ഡി ബി ടി എല്‍ പദ്ധതിയില്‍ അംഗമാകുക. രണ്ട്, ആധാര്‍ നമ്പര്‍ ഉള്ളവര്‍ അത് ബേങ്ക് അക്കൗണ്ട് നമ്പറുമായും എല്‍ പി ജി ഉപഭോക്തൃ നമ്പറുമായി ബന്ധിപ്പിക്കുക – ചോദ്യോത്തരവേളയില്‍ പെട്രോളിയം മന്ത്രി മറുപടി നല്‍കി.