ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

Posted on: December 15, 2014 9:22 pm | Last updated: December 15, 2014 at 9:22 pm

മുംബൈ; ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സക്‌സ് സൂചിക 229 പോയന്റ് താഴ്ന്ന് 27121 ലെത്തി. 63 പോയന്റ് താഴ്ന്ന് നിഫ്റ്റി 8160ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി, ഗെയില്‍, സെസ തുടങ്ങിയവയാണ് നഷ്ടത്തില്‍. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇമാമി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലുമാണ്.