ഫൈന്‍ ടൂള്‍സ് പുതിയ ആസ്ഥാന മന്ദിരം നാളെ തുറക്കും

Posted on: December 15, 2014 5:08 pm | Last updated: December 15, 2014 at 5:08 pm

RAJ_3406ദുബൈ: കെട്ടിട നിര്‍മാണ – ഉത്പാദന മേഖലകള്‍ക്കുള്ള പണിയായുധങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍, തുടങ്ങിയവ വിതരണം ചെയ്യുന്ന മുന്‍നിര ഹാര്‍ഡ്‌വേര്‍-ടൂള്‍സ് ബ്രാന്റായ ഫൈന്‍ ടൂള്‍സിന് പുതിയ ആസ്ഥാന മന്ദിരം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് രണ്ടില്‍ ആസ്ഥാന മന്ദിരം നാളെ (ചൊവ്വ) ഡി ഐ പി ജനറല്‍ മാനേജര്‍ ഉമര്‍ അല്‍ മെസ്മാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം ഡി. വി കെ ശംസുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു എ ഇക്കു പുറമെ ഖത്തര്‍, ഒമാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങിളില്‍ വിപുലമായ വിപണന-വിതരണ സംവിധാനമുള്ള ഫൈന്‍ടൂള്‍സ് ലോക പ്രശസ്ത ബ്രാന്‍ഡുകളുടെ മേഖലയിലെ മൊത്ത-ചില്ലറ വിതരണക്കാരാണ്.
പുതിയ വെയര്‍ഹൗസുകളും പൂര്‍ണ സജ്ജമായ ലോജിസ്റ്റിക്ക് സംവിധാനവും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ശംസുദ്ദീന്‍ പറഞ്ഞു. ജോലിഭാരം ലഘൂകരിക്കാന്‍ ഉപകരിക്കുന്ന പുത്തന്‍ പണിയായുധങ്ങള്‍ വിപണിയില്‍ പരിചയപ്പെടുത്തുക എന്നതുകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്.
നിര്‍മാണ മേഖലക്കാവശ്യമായ സാമഗ്രികളും പവര്‍ ടൂളുകള്‍, യന്ത്രങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയില്‍ ഏറ്റവും മുന്നിലുള്ള ബ്രാന്‍ഡായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടര്‍ വി കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പുതിയ മാറ്റത്തിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 30 കോടി ദിര്‍ഹത്തിന്റെ വിറ്റുവരവിലേക്ക് എത്തിക്കുകയാണ് ഡയറക്ടര്‍ വി കെ അബ്ദുല്‍ സലാം പറഞ്ഞു. ഈ മേഖലകളിലെ പ്രശസ്ത ബ്രാന്‍ഡുകളായ ഡിവാള്‍ട്ട്, മക്കിറ്റ, ഇസാബ്, ഹിറ്റാച്ചി, യൂകെന്‍ തുടങ്ങിയ കമ്പനികളുടെ അംഗീകൃത വിതരണക്കാരായ ഫൈന്‍ടൂള്‍സിന് ഗുണനിലവാരത്തിനുള്ള ഐ എസ് ഒ 9001, ഡി എ സി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഡയറക്ടര്‍മാരായ വി കെ അബ്ദുല്‍ സലാം, മുഹമ്മദ് ഫവാസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ശാസാദ്, അഡ്മിന്‍ മാനേജര്‍ വിനോദ് പങ്കെടുത്തു.