Connect with us

Malappuram

വ്യാപാരത്തില്‍ സത്യസന്ധത നിലനിര്‍ത്തണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

വേങ്ങര: വ്യാപാരത്തിലും വ്യവസായത്തിലും സത്യസന്ധത നിലനിര്‍ത്തല്‍ വിശ്വാസിക്ക് അനിവാര്യമാണെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി. എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേങ്ങര മണ്ഡലം വ്യാപാരി സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. സീനത്ത് അക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ടി ടി അഹമ്മദ്കുട്ടി സഖാഫി, ബശീര്‍ അരിമ്പ്ര, പി അബ്ദു ഹാജി, കെ മൊയ്തീന്‍ കണ്ണമംഗലം പ്രസംഗിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബശീര്‍ അരിമ്പ്ര ചര്‍ച്ച നിയന്ത്രിച്ചു. വേങ്ങര മണ്ഡലം ഭാരവാഹികള്‍: കോപ്പന്‍ ബാവ ഹാജി (ചെയ.), എന്‍ കെ കുഞ്ഞീതു, സെന്‍ട്രല്‍ മുസ്തഫ (വൈ. ചെയ.), എ പി അബ്ദു ഹാജി (ജന. കണ്‍.), അലങ്കാര്‍ ബഷീര്‍, യാസര്‍ സിയാന (ജോ. കണ്‍.), ഒ മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വ്യാപാരി സമ്മേളനം
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം മേഖലാ വ്യാപാരി സമ്മേളനം അടുത്തമാസം നാലിന് മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചു. മലപ്പുറത്ത് നടന്ന മേഖലാ കണ്‍വെന്‍ഷന്‍ ഇബ്‌റാഹിം ബാഖവിയുടെ അധ്യക്ഷതയില്‍ ബഷീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
കോ-ഓര്‍ഡിനേറ്ററായി മുഹമ്മദ് മക്കരപറമ്പിനേയും അംഗങ്ങളായി ഇസ്മാഈല്‍ എ പി എം, യൂനുസ് കോട്ടപ്പടി, അലവി ഹാജി മങ്ങാട്ടിപുലം, ഇല്‍യാസ് സിസ്റ്റാര്‍, ബദറുദ്ദീന്‍ കോഡൂര്‍, ഹബീബ് പൂക്കോട്ടൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ സുബൈര്‍ മാസ്റ്റര്‍, യൂസുഫ് കൊന്നോല, മുഹമ്മദ് മക്കരപ്പറമ്പ് പ്രസംഗിച്ചു.