ഈജിപ്ഷ്യന്‍ ബോട്ട് കപ്പലിലിടിച്ച് 11 മരണം

Posted on: December 15, 2014 4:34 am | Last updated: December 15, 2014 at 9:35 am

കൈറോ: സൂയസ് കനാലില്‍ മത്സ്യബന്ധനത്തിറക്കിയ ബോട്ട് കപ്പലിലിടിച്ച് പതിനൊന്ന് ഈജിപ്ഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും 23 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പാനാമന്‍ കപ്പിലിലിടിച്ചാണ് ബോട്ട് മുങ്ങിയത്. അപകട മേഖലയില്‍ മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള ഇജിപ്ഷ്യന്‍ നാവിക സേനയും മറ്റു സുരക്ഷാ ഏജന്‍സികളും തിരച്ചില്‍ നടത്തുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 45പരം തൊഴിലാളികളാണ് അല്‍ത്തൂര്‍ തീരത്തുനിന്ന് മത്സ്യ ബന്ധനത്തിന് പോയിരുന്നത്. ഇരുപത്തി മൂന്നോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതയവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മൂന്ന് നാവിക കപ്പല്‍കൂടി ഇറക്കിയതായും നാവിക സേനാ മേധാവി അറിയിച്ചു. ഇറ്റലിയില്‍ നിന്ന് വരുന്ന പനാമ ചരക്ക് കപ്പലിലിടിച്ചാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയതെന്ന് ഇജിപഷ്യന്‍ റെഡ് സീ പോര്‍ട്ട് വക്താവ് അബ്ദുല്‍ റാഹിം മുസ്തഫ അറിയിച്ചു.