Connect with us

Gulf

ഫാല്‍ക്കണറി ഉത്സവം സമാപിച്ചു

Published

|

Last Updated

അബുദാബി: അല്‍ ഫൊര്‍സാന്‍ സ്‌പോര്‍ട്‌സ് റിസോര്‍ട്ടില്‍ രാജ്യാന്തര ഫാല്‍ക്കണറി ഫെസ്റ്റിവല്‍ സമാപിച്ചു. 80 രാജ്യങ്ങളില്‍ നിന്നു 800ഓളം പേരാണ് പങ്കെടുത്തത്. പൈതൃക വേഷവിധാനങ്ങളോടെ ദേശീയപതാകയും ഫാല്‍ക്കന്‍ പക്ഷികളെയും കയ്യിലേന്തിയാണ് മിക്കവരും അണിനിരന്നത്.
ഉക്രെയ്ന്‍, ബെലാറസ്, പോര്‍ച്ചുഗല്‍, പാക്കിസ്ഥാന്‍, ഇന്ത്യ, സിംബാവേ, ന്യൂസിലാന്‍ഡ്, തുര്‍ക്‌മെനിസ്ഥാന്‍, കൊളംബിയ, അര്‍ജന്റീന,ഇറ്റലി, കസക്കിസ്ഥാന്‍, ആസ്ട്രിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഫാല്‍ക്കന്‍ പക്ഷികളെ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധേയമായി.
എമിറേറ്റ്‌സ് ഫാല്‍ക്കണറി കഌബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാജിദ് അല്‍ മന്‍സൂരി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ ദേശീയ പക്ഷിയായ ഫാല്‍ക്കന്‍ അറേബ്യന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ 1976ല്‍ ആരംഭിച്ചതാണ് ഫാല്‍ക്കണറി ഫെസ്റ്റിവല്‍. യുനെസ്‌കോയുടെ സഹകരണത്തോടെ 2011 മുതലാണ് വീണ്ടും ഫെസ്റ്റിവല്‍ പുനഃരാരംഭിച്ചത്.
ലോകത്തിലേറ്റവും അധികംപേര്‍ സാംസ്‌ക്കാരിക പൈതൃക പ്രതീകമായി ഫാല്‍ക്കന്‍ പക്ഷികളുമായി ഒത്തൊരുമിക്കുന്ന ഫെസ്റ്റിവലാണ് അബുദാബി ഫാല്‍ക്കണറി ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ടരീതികളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു.

Latest