ലഹരി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: പ്രധാനമന്ത്രി

Posted on: December 14, 2014 3:09 pm | Last updated: December 15, 2014 at 12:27 am

modiന്യൂഡല്‍ഹി: ലഹരിയുടെ ഉപയോഗം സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരിക്കെതിരെ യുദ്ധം ചെയ്യേണ്ടസമയമാണിത്. ലഹരിമുക്തമായ ഇന്ത്യയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലഹരി ഉപയോഗിക്കില്ലെന്ന് പറയാനുള്ള ആര്‍ജവം പൊതുസമൂഹം കാണിക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയല്ല, ലഹരിക്കെതിരെയാണ് നമ്മള്‍ യുദ്ധം ചെയ്യേണ്ടത്. നമ്മുടെ കുട്ടികള്‍ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മയക്കുമരുന്നിന് ചെലവഴിക്കുന്ന പണം ചെന്നെത്തുന്നത് മയക്കുമരുന്ന് മാഫിയയുടേയും തീവ്രവാദികളുടേയും കൈകളിലാണ്. ഈ പണം കൊണ്ടാണ് അവര്‍ നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈന്യത്തെ ആക്രമിക്കുന്നത്. മാത്രമല്ല ഈ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ  ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി