മാവോയിസ്റ്റുകളുടെ ലക്ഷ്യം ജനങ്ങളുടെ ശ്രദ്ധ നേടല്‍: ആഭ്യന്തരമന്ത്രി

Posted on: December 14, 2014 2:11 pm | Last updated: December 15, 2014 at 12:27 am

chennithalaതിരുവനന്തപുരം:മാവോയിസ്റ്റുകളുടെ ആരോപണങ്ങളെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനശ്രദ്ധ നേടലാണ് മാവോയസിറ്റുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനപിന്തുണ നേടാമെന്നാണ് ഇവരുടെ ധാരണ. ഇത് ജനങ്ങളും മാധ്യമങ്ങളും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പൊലീസുകാരുടെ ഫോണ്‍ ആര്‍ക്കും ചോര്‍ത്താനാകില്ല. ഓപ്പറേഷന്‍ കുബേര നല്ല ഉദ്ദേശത്തോട്കൂടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്നും പൊലീസും ബ്ലേഡുകാരും ഒത്തുകളിക്കുക്കയാണെന്നും ഇന്ന് പുറത്തിറങ്ങിയ മാവോയിസ്റ്റ് പ്രസിദ്ധീകരണത്തില്‍ ആരോപിച്ചിരുന്നു. ബ്ലേഡ് മാഫിയയെ ഇല്ലാതാക്കുമെന്നും ലേഖനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ALSO READ  ഡി വൈ എഫ് ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല; സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഷൈലജ ടീച്ചര്‍