നാലര ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് ഇറാന്‍ വിസ നീട്ടിനല്‍കി

Posted on: December 14, 2014 4:46 am | Last updated: December 13, 2014 at 10:50 pm

iranകാബൂള്‍: അഫ്ഗാന്‍ അഭയാര്‍ഥികളായ 4,50, 000 പേര്‍ക്ക് ഇറാന്‍ താത്കാലിക വിസ ആറ് മാസത്തേക്ക് നീട്ടി നല്‍കി. അശാന്തമായ അഫ്ഗാനിലേക്ക് ഇവരെ തിരിച്ചയക്കുന്നത് ഗുണകരമല്ലെന്ന് മനസ്സിലാക്കിയാണ് വിസ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. ആക്രമണം കാരണം അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിനാളുകളാണ് വീടില്ലാത്തവരായത്. രേഖകളില്ലാത്ത അഭയാര്‍ഥികളെ പുറത്താക്കരുതെന്ന് അഫ്ഗാന്‍ ആവശ്യപ്പെട്ടിരുന്നു. വിസ നീട്ടിക്കിട്ടാത്ത 760, 000 അഭയാര്‍ഥികള്‍ പ്രതിസന്ധിയിലാണെന്ന് അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലാണ് ഇപ്പോള്‍ ഇത്രയും പേര്‍ക്ക് വിസ നീട്ടിനല്‍കിയതെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍ അഭയാര്‍ഥികളെ സഹായിക്കാനുള്ള പദ്ധതി അഫ്ഗാന്‍ തയ്യാറാക്കിയിട്ടുണ്ട്. യു എന്‍ കണക്ക് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു ദശലക്ഷം അഭയാര്‍ഥികള്‍ ഇറാനിലുണ്ട്. 765000 പേരെ അഫ്ഗാനിസ്ഥാനില്‍ തന്നെ പുനരധിവസിപ്പിക്കുമെന്നാണ് യു എന്‍ പ്രതീക്ഷ. 2001ല്‍ യു എസ്, അഫ്ഗാന്‍ സൈനിക നടപടിയുടെ സമയത്താണ് ഇവര്‍ ഇറാനിലെത്തിയത്.