എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍

Posted on: December 13, 2014 7:02 pm | Last updated: December 13, 2014 at 11:52 pm

rahmanലോസ് അഞ്ചലസ്: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ പരിഗണന പട്ടികയില്‍. രജനികാന്ത് നായകനായി അഭിനയിച്ച കൊച്ചടയാന്‍ എന്ന ആനിമേഷന്‍ ചിത്രത്തിലെ സംഗീതത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. ഓസ്‌കാര്‍ അക്കാദമി അവാര്‍ഡിലെ ഒര്‍ജിനല്‍ കമ്പോസര്‍ വിഭാഗത്തിലാണ് റഹ്മാന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

2009 ല്‍ സ്‌ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് റഹ്മാന് ഓസ്‌കാര്‍ ലഭിച്ചിരുന്നു. 2015 ജനുവരി 15 നാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.