Connect with us

Ongoing News

ഐ എസ് എല്‍ സെമി: കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

Published

|

Last Updated

കൊച്ചി: സച്ചിനും യുവരാജും സഹീര്‍ഖാനും പിന്നെ അറുപതിനായിരത്തിലേറെ വരുന്ന കാണിക്കൂട്ടവും നല്‍കിയ ആവേശത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊമ്പുള്ള വമ്പനായി. മാര്‍കോ മറ്റെരാസിയുടെ ചെന്നൈയിന്‍ എഫ് സി മഞ്ഞപ്പടക്ക് മുന്നില്‍ തരിപ്പണം ! ഐ എസ് എല്ലിലെ മികച്ച ഗോളുകള്‍ പിറന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദ സെമിയില്‍ ചെന്നൈയിനെ തകര്‍ത്തുവിട്ടത്. ഈ ജയത്തോടെ, കേരളം ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ചു. 16ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാലേ കേരളത്തിന്റെ ഫൈനല്‍ പ്രവേശത്തിന് തിരിച്ചടിയേല്‍ക്കൂ. മൂന്ന് ഗോളുകള്‍ മടക്കിയടിച്ചാലേ മെറ്റരാസിയുടെ നീലപ്പടക്ക് രക്ഷയുള്ളൂ. അതേ സമയം, കേരളം ഗോളടിക്കാതെ നോക്കുകയും വേണം. നിലവിലെ ഫോമില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടക്കുക ചെന്നൈയിന്‍ എഫ് സിക്ക് പ്രയാസകരമാകും.
27ാം മനിറ്റില്‍ ഇഷ്ഫാഖ് അഹമ്മദും 29ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമും ഇഞ്ച്വറി ടൈമില്‍ മലയാളി താരം സുശാന്ത് മാത്യുവും ഗോളുകള്‍ നേടി.
ലോകോത്തര താരങ്ങളായ എലാനോ ബ്ലൂമറും ഇറ്റലിയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ അലസ്സാന്‍ഡ്രോ നെസ്റ്റയും അടക്കമുള്ള താരനിര നിറംകെട്ടപ്പോള്‍ ടൂര്‍ണമെന്റില്‍ ആദ്യമായി കേരള ബ്ലാസ്‌റ്റേഴ്‌സ് യഥാര്‍ഥ കളി പുറത്തെടുത്ത് ഹോംഗ്രൗണ്ടിനെ ത്രസിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യഥാര്‍ഥ കരുത്തു കാട്ടിയ മത്സരത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ചെന്നൈ നിഴലായി മാറി.
ചെന്നൈയിന്‍ ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ ആക്രമണം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. ഇയാന്‍ ഹ്യൂമും നിര്‍മല്‍ ഛേത്രിയും സ്റ്റീഫന്‍ പിയേഴ്‌സനും ചെന്നൈ ഗോള്‍മുഖത്ത് ത്രസിപ്പിക്കുന്ന നീക്കങ്ങളുമായി കളം നിറഞ്ഞു. ഏഴാം മിനുട്ടില്‍ ഹ്യൂം തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് പിയേഴ്‌സണ് കിട്ടി. എന്നാല്‍ പിയേഴ്‌സണ്‍ നല്‍കിയ ക്രോസ് ഇഷ്ഫഖ് അഹമ്മദ് കിട്ടുംമുന്നേ ധനചന്ദ്രസിംഗ് കോര്‍ണറിന് വഴങ്ങി രിക്ഷപ്പെടുത്തി. മക്ക്അലിസ്റ്റര്‍ എടുത്ത കോര്‍ണറിന് പ്രതിരോധനിരയിലെ കരുത്തന്‍ നിര്‍മ്മല്‍ ഛേത്രി തലവെച്ചെങ്കിലും പന്ത് നേരെ ഗോളിയുടെ കയ്യില്‍ വിശ്രമിച്ചു.
തൊട്ടുപിന്നാലെ മറ്റൊരു അവസരം ലഭിച്ചെങ്കിലൂം ലക്ഷ്യം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. പിയേഴ്‌സണ്‍ നല്‍കിയ പാസ് ഓഫ് സൈഡ് ട്രാപ്പ് മറികടന്നശേഷം മൈക്കല്‍ ചോപ്ര സ്വീകരിച്ച് നല്‍കിയ പാസ് വിക്ടര്‍ ഹെരേരോ ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 11-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. െമന്‍ഡിയുടെ പാസില്‍ നിനന് ജെജെ ലാല്‍പെകുല ഉതിര്‍ത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ്‌നന്ദി വീണുകീടന്ന് കയ്യിലൊതുക്കി. എന്നാല്‍ സെന്‍ട്രല്‍ ഡിഫണ്ടറായി കൡച്ച മെന്‍ഡി ഓടിക്കറയുമ്പോഴൊക്കെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധംേ സമ്മര്‍ദ്ദത്തിലായി. 15-ാം മിനിറ്റില്‍ ഹ്യൂമിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ശേഷം പിയേഴ്‌സണ്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം പാളി. തൊട്ടുപിന്നാലെ ചെന്നൈയുടെ ബെല്‍വന്ദ് സിംഗിന്റെ ക്രോസിന് ജെജെ തലവെച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി പന്ത് കൈപ്പിടിയിലൊതുക്കി. അധികം കഴിയും മുന്നേ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കീറിമുറിച്ച് ബല്‍വന്ത് നല്‍കിയ പന്ത് കണക്ട് ചെയ്യാന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ സൂപ്പര്‍താരമായ എലാനോക്ക് കണക്ട് കഴിഞ്ഞില്ല. ഇരട്ടഗോളിന്റെ ആവേശം നല്‍കിയാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. 26ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ഇടതുവിംഗില്‍ നിന്ന് ബോക്‌നുള്ളിലേക്ക് അളന്നുതൂക്കി നല്‍കിയ പാസ് സ്വീകരിച്ച മാക് അലിസ്റ്റര്‍ ഗോള്‍വല കുലുക്കിയെങ്കിലും സ്റ്റേഡിയം ഗോളിന്റെ ആരവങ്ങളില്‍ മുങ്ങി നില്‍ക്കെ ലൈന്‍സ് മാന്‍ ഓഫ്‌സൈഡ് വിളിച്ചു.
26ാം മനിറ്റില്‍ ഇഷ്താഖ് അഹമ്മദ്ിലൂടെ കേരളം ആദ്യ ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം അക്ഷരാര്‍ഥത്ിതല്‍ പൊട്ടിത്തെറിച്ചു. മക് അലിസ്റ്റര്‍ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളിലേക്ക് കുതിച്ച ഇഷ്താഖ് ഗോളിയെ വെട്ടിച്ച് പന്ത് വലയിലാക്കി. ജഴ്‌സി ഊരി ആഹ്ലാദം പ്രകടിപ്പിച്ചതിന് ഇഷ്താഖിന് മഞ്ഞകാര്‍ഡും കിട്ടി.
ആദ്യഗോളിന്റെ ആരവമടങ്ങും മുമ്പ് ഇയാന്‍ ഹ്യൂം ചെന്നൈക്ക് രണ്ടാമത്തെ പ്രഹരമേല്‍പിച്ചു. ഇടതുവിംഗില്‍ നിന്ന് ലഭിച്ച പാസ് സ്വീകരിച്ച മലയാളി താരം ഡെന്‍സന്‍ ദേവദാസ് ബോക്‌നുള്ളില്‍ നിന്ന ഹ്യൂമിന് പന്ത് പാസ് ചെയ്തു. ഇടതുകാലില്‍ പന്ത് സ്വീകരിച്ച ഹ്യൂം വെട്ടിത്തിരിഞ്ഞ് പായിച്ച വലംകാല്‍ ഷോട്ട് ഗോളിക്ക് അനങ്ങാന്‍ കഴിയുന്നതിന് മുമ്പ് വലയില്‍ തുളച്ചു കയറി. ബാരിക്കേഡ് ചാടിക്കടന്ന് കാണികള്‍ക്ക് മുന്നിലെത്തിയാണ് ഹ്യൂമും കൂട്ടരും രണ്ടാം ഗോളിന്റെ ആവേശം പങ്കിട്ടത്. യുവരാജ് സിംഗിനെ കെട്ടിപ്പുണര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പവിലിയനില്‍ ആഹ്ലാം പങ്കിട്ടപ്പോള്‍ ചെന്നൈയില്‍ ടീമുടയായ അഭിഷേക് ബച്ചന്‍ ഖന്നത മറച്ചുവെച്ചില്ല. 32ാം മനിറ്റില്‍ മക് അലിസ്റ്ററിന്റെ മിസ് പാസില്‍ നിന്ന ജെജെ ലാല്‍പെഖ്‌ലുവ ഗോളവസരം തുറന്നെങ്കിലും ഗോളി സന്ദീപ് നന്ദിയെ മറികടക്കാനായില്ല. 47ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച ഗോളവസരം ചെന്നൈയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ മിഖായേല്‍ സില്‍വസ്റ്റര്‍ നഷ്ടപ്പെടുത്തി. ഗോള്‍ പോസ്റ്റിന്റെ ഇടതു മൂല ലക്ഷ്യമാക്കിയുള്ള സില്‍വസ്റ്ററിന്റെ ഷോട്ട് ഗോളി സന്ദീപ് നന്ദി വായുവിലുയര്‍ന്നു കുത്തിയകറ്റി.
രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ ബോക്‌സിലേക്ക് വന്ന ഒരു ത്രോബാള്‍ ചെന്നൈ താരം ജെജെ ഗോളാക്കുമെന്ന് തോന്നിയെങ്കിലും പന്ത് ജെജെക്ക് തൊടാന്‍ കഴിയും മുമ്പേ ഗോളി സന്ദീപ് നന്ദി നിലത്ത് വീണ് പന്ത്ത കൈയ്ക്കുള്ളിലൊതുക്കി.
പരിക്ക് വിട്ടുമാറാത്ത ചെന്നൈയുടെ മാര്‍ക്വീ താരം എലാനോ നിറം മങ്ങി. ആദ്യപകുതിക്ക് ശേഷം എലാനോ കളം വിടുകയും ചെയ്തു. 52ാം മിനിറ്റില്‍ എലാനോവിന് പകരം ചെന്നൈ ബ്രൂണോ പെലിസാരിയെ ഇറക്കി. 59ാം മനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫോര്‍വേഡ് മൈക്കിള്‍ ചോപ്രക്ക് പകരം ബാരിസിച് ഇറങ്ങി. 78ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടാനുള്ള തുറന്ന അവസരം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഫ്രഞ്ച് ഗോളി ഗെന്നാരോ ബ്രസിഗ്ലിയാനോ പന്ത് കൈപ്പിടിയിലൊതുക്കി. ഏകപക്ഷീയമായ രണ്ടു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ച അവസാന വിസിലിന് കാതോര്‍ത്തു നില്‍ക്കെ ഇഞ്വറി ടൈമിന്റെ നാലാം മിനിറ്റിലാണ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച സുശാന്തിന്റെ ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ സുശാന്ത് മാത്യു ഇഞ്ച്വറിടൈമില്‍ നേടിയത് ഗോള്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോളുകളിലൊന്ന്. സുശാന്തിന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ഗോള്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മുക്കാല്‍ലക്ഷത്തോളം കാണികള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. വലതു വിങ്ങിലൂടെ ഒറ്റക്ക് പന്തുമായി മുന്നേറിയ സുശാന്ത് ചെന്നൈ പ്രതിരോധ നിരയെ മറികടന്ന് 30 വാരെ അകലെ നിന്ന് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ വായുവിലുയര്‍ന്ന് ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലൂടെ വലയിലേക്ക് പറന്നിറങ്ങുമ്പോള്‍ ചാടിയുയര്‍ന്ന ഗോളിയുടെ രക്ഷാശ്രമം വിഫലമായി.
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന മലയാളി താരങ്ങള്‍ നേടുന്ന രണ്ടാമത്തെ ഗോളാണിത്. നേരത്തെ ആദ്യ റൗണ്ടില്‍ സബീത്ത് ഒരു ഗോള്‍ നേടിയിരുന്നു.

Latest