പി രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു

Posted on: December 13, 2014 12:11 pm | Last updated: December 13, 2014 at 11:51 pm

ramachandran nairതിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനായ സിപിഐ നേതാവ് പി രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു. സിപിഐ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അദ്ദേഹം.
പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത അന്വേഷണം സ്വാഗതം ചെയ്യുകയാണെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാവ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ പേയ്‌മെന്റ് വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പുറത്തുപറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പണം വാങ്ങി ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കി എന്നതിന് സിപിഐ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാമചന്ദ്രന്‍ നായരെ മാറ്റുകയായിരുന്നു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന്‍ നായര്‍.