Connect with us

Kottayam

മൊറയൂരില്‍ ശര്‍ക്കരക്കായി കര്‍ഷകരുടെ മധുരിക്കും ഹര്‍ത്താല്‍

Published

|

Last Updated

തൊടുപുഴ: ഹര്‍ത്താല്‍ പൊതുവെ അത്ര സുഖകരമായ കാര്യമല്ലെങ്കിലും ഇന്നലെ മറയൂരില്‍ നടന്നത് മധുരമുള്ള ഹര്‍ത്താലാണ്. മറയൂരിന്റെ പേരില്‍ കീര്‍ത്തി നേടിയ മറയൂര്‍ ശര്‍ക്കരക്കു വേണ്ടിയായിരുന്നു കര്‍ഷകരുടെ ഹര്‍ത്താല്‍.
മറയൂര്‍ ശര്‍ക്കരക്ക് ഭീഷണിയായ വ്യാജ ശര്‍ക്കരക്കെതിരെയും മറയൂര്‍ ശര്‍ക്കരയുടെ വില തകര്‍ച്ചക്ക് കാരണമാകുന്ന വ്യാപാരികളുടെ സമീപനത്തില്‍ പ്രതിഷേധിച്ചുമായിരുന്നു ഹര്‍ത്താല്‍. ശര്‍ക്കര ഉണ്ടാക്കുന്ന കരിമ്പു ചെടിയുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. മറയൂര്‍ ശര്‍ക്കര സംഭരിക്കൂന്നതിനോ, അടിസ്ഥാന വില നിശ്ചയിക്കൂന്നതിനോ സര്‍ക്കാര്‍ തയ്യറായിട്ടില്ല. അവശ്യവളങ്ങള്‍ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല, വളത്തിന്റെ വിലയും നിര്‍മാണ ച്ചെലവും കുതിച്ചുയരുകയും ചെയ്യുന്നതു മൂലം വലഞ്ഞ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് വ്യാജന്‍മാര്‍. മറയൂര്‍ ശര്‍ക്കരക്ക് ഏറ്റവും അധികം വില ലഭിക്കൂന്നത് നവംബര്‍ മുതല്‍ ജനുവരി വരയുള്ള മാസങ്ങളിലാണ്. എന്നാല്‍ വ്യാജശര്‍ക്കരയുടെ ആധിക്യം കാരണം മറയൂര്‍ ശര്‍ക്കര വേണ്ടത്ര വില ലഭിക്കുന്നില്ല. മറയൂര്‍ ശര്‍ക്കര നിര്‍മാണ തൊഴിലാളികളെ ഉപയോഗിച്ച് ശര്‍ക്കരയില്‍ പഞ്ചസാര ചേര്‍ത്താണ് തമിഴ്‌നാട് വ്യാജ ശര്‍ക്കര നിര്‍മിക്കുന്നത്. കാഴചയില്‍ ഒരു പോലെയായതിനാല്‍ വാങ്ങുന്നവര്‍ക്ക് തിരിച്ചറിയാനാകില്ല. മറയൂരില്‍ ശര്‍ക്കരക്ക് ശരാശരി 60 രൂപ വില നിലവിലുള്ളപ്പോള്‍ തിരുവൈരാണികുളത്തുള്ള പ്രമുഖ ദേവസ്വം ട്രസ്റ്റിന്40 രൂപക്ക്് 24 ടണ്‍ ശര്‍ക്കര വിതരണം ചെയ്യാമെന്ന്ക്വട്ടേഷന്‍ ലഭിച്ചതോടെയാണ് വ്യാജന്റെ രംഗപ്രവേശം കര്‍ഷകര്‍ അറിഞ്ഞത്.

Latest