Connect with us

Kozhikode

കൈത്തൊഴില്‍ പ്രദര്‍ശന മേള സംഘടിപ്പിച്ചു

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഹാന്റിക്രാഫ്റ്റ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ കൈത്തൊഴില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. മര്‍കസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ആരംഭിച്ച പ്രദര്‍ശനം വൈകുന്നേരം അഞ്ചോടെ അവസാനിച്ചു.
പ്രദര്‍ശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തോടനുബന്ധിച്ച് തല്‍സമയ നിര്‍മാണ പരിശീലനവും നടന്നു. 37 ാം വാര്‍ഷികത്തിന്റെ ഭാഗമായി 37 ഇനങ്ങളിലായാണ് പ്രദര്‍ശനവും നിര്‍മാണ പരിശീലനവും നടന്നത്. സോപ്പ്, കുട, മെഴുകുതിരി, പേപ്പര്‍ബാഗ്, ഫിനോള്‍, ചോക്ക് തുടങ്ങിയ കൈത്തൊഴിലുകളാണ് പ്രദര്‍ശിപ്പിച്ചത്.
ഹാന്റിക്രാഫ്റ്റിന്റെ കീഴില്‍ മര്‍കസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം നിരവധി കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം കുടില്‍ വ്യവസായമായി തുടങ്ങുകയും അതുവഴി ജീവിതമാര്‍ഗം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് നേരില്‍കണ്ട് മനസ്സിലാക്കാനും അതുവഴി ജീവിതോപാധിയായി മാറ്റാനുമുള്ള മര്‍കസ് മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഈ പ്രദര്‍ശനത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിട്ടത്. ഹാന്റിക്രാഫ്റ്റ് ഡയരക്ടര്‍ നിയാസ് ചോല, സിറാജ് സഖാഫി, റൈഹാന്‍ വാലി വിദ്യാര്‍ഥികള്‍ മേളയില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Latest