വി ആര്‍ കൃഷ്ണയ്യര്‍ അനുശോചന യോഗം

Posted on: December 11, 2014 7:13 pm | Last updated: December 11, 2014 at 7:13 pm

krishna iyerഷാര്‍ജ: ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു. അനുശോചന യോഗത്തില്‍ പ്രമീളാ ഗോവിന്ദ് (ഏഷ്യാനെറ്റ് റേഡിയോ), അഫ്‌സല്‍ എളവന സംസാരിച്ചു.
അഭിഭാഷകന്‍ എന്ന നിലയില്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി കേസ് വാദിച്ചു ജീവിതം ആരംഭിച്ച കൃഷ്ണയ്യര്‍ ബ്രിട്ടീഷ് ഭരണ കാലഘട്ടം മുതല്‍ നിയമത്തിന്റെ മാനുഷിക മുഖമായിരുന്നുവെന്ന് പ്രമീളാഗോവിന്ദ് പറഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ ആഭ്യന്തരം ഉള്‍പെടെയുള്ള ഏഴോളം വകുപ്പുകള്‍ പാളിച്ചകളില്ലാതെ കൈകാര്യം ചെയ്തു കൊണ്ട് മികച്ച ഒരു ഭരണാധികാരികൂടിയാണ് താന്‍ എന്നു അദ്ദേഹം തെളിയിക്കുകയുണ്ടായി .
നിയമത്തെ അപഗ്രഥിക്കുന്നതിലും, അതിനെ സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുടെ ആയുധമാക്കിമാറ്റുന്നതിലും കൃഷ്ണയ്യര്‍ വഹിച്ച അനിതരസാധാരണമായ പാടവം അദ്ദേഹത്തെ ലോകം ആദരിക്കുന്ന മഹാ പ്രതിഭകളുടെ നിരയിലേക്ക് ഉയര്‍ത്തിയതായി യോഗം അനുസ്മരിച്ചു. അനില്‍ അമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമീന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.