Connect with us

Gulf

മാലയുടെ നിര്‍മാണത്തില്‍ പങ്കാളിത്തം ഒരുക്കി സ്‌കൈ ജ്വല്ലറി

Published

|

Last Updated

ദുബൈ: 20-ാമത് ദുബൈ ഷോപിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്ന അഞ്ച് കിലോ മീറ്ററിലധികം നീളമുള്ള ഹാന്‍ഡ് മൈഡ് ചെയിനിന്റെ നിര്‍മിതിയില്‍ ഭാഗമാകുവാന്‍ സ്‌കൈ ജ്വല്ലറി പ്രത്യേക സൗകര്യവും, ഇന്‍സ്റ്റന്റ് സര്‍ട്ടിഫിക്കറ്റും ഒരുക്കുന്നുണ്ടെന്ന് എം ഡി ബാബു ജോണ്‍ അറിയിച്ചു. ഗോള്‍ഡ് സൂഖിലെ സ്‌കൈ ജ്വല്ലറിയുടെ ഏറ്റവും വലിയ ഷോറൂമിന്റെ രണ്ടാമത്തെ നിലയിലാണ് ഉപഭോക്താക്കള്‍ക്കും ദുബൈ സന്ദര്‍ശകര്‍ക്കുമായി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
ചരിത്ര സ്മാരകത്തിന്റെ നിര്‍മാണത്തില്‍ സ്‌കൈ ജ്വല്ലറിക്കൊപ്പം നേരിട്ട് പങ്കുകൊള്ളുവാനും പങ്കെടുത്തതിന്റെ സാക്ഷ്യപത്രം ഫോട്ടോയും, പേരും സഹിതം സൗജന്യമായി ഉടനടി ലഭിക്കുകയും ചെയ്യുന്നു. ഗിന്നസ് റിക്കോര്‍ഡിന്റെ ലോഗോയോടുകൂടിയ സ്‌കൈ ജ്വല്ലറി സര്‍ട്ടിഫിക്കറ്റ് സന്ദര്‍ശകരില്‍ ആഹ്ലാദം നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ദുബൈ ഷോപിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന റാഫിള്‍ ഡ്രോകളില്‍ കൂടി 100 കിലോ വരെ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതിനുള്ള അവസരവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest