സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ 28 രാജ്യങ്ങള്‍ രംഗത്തെത്തി

Posted on: December 11, 2014 4:41 am | Last updated: December 10, 2014 at 10:41 pm

ദമസ്‌കസ്: സിറിയയില്‍ നിന്നുള്ള ഒരു ലക്ഷം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ 28 രാജ്യങ്ങള്‍ തയ്യാറായി. ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ തള്ളിക്കയറുകയാണെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. യുദ്ധം നശിപ്പിച്ച തങ്ങളുടെ ഭൂമിയില്‍ നിന്ന് ഒളിച്ചോടിയ സിറിയക്കാരോട് 28 രാജ്യങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ലെബനാന്‍, ജോര്‍ദാന്‍,തുര്‍ക്കി, ഇറാഖ്, ഈജിപ്ത് എന്നീ അയല്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളുടെ സംരക്ഷണം മൊത്തമായി കൈകാര്യം ചെയ്യാന്‍ കഠിന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും യു എന്‍ ഏജന്‍സി തലവന്‍ അന്റോണിയോ ഗുതരെസ് പറഞ്ഞു.